പേജുകള്‍‌

ജനപ്രിയ പോസ്റ്റുകള്‍‌

2011, നവംബർ 14, തിങ്കളാഴ്‌ച

അഹം ബ്രഹ്മാസ്മി....

ഞാനാരെന്ന് എനിക്കറിയില്ലായിരുന്നു......
ഒരുപാട് അന്വേഷിച്ചു..........
ലോകവും കുറച്ചു ഇന്ദ്രജാലക്കാരും വന്നു...
ഇഴഞ്ഞു നീങ്ങുന്ന പുഴുവിനോടും...
കരിഞ്ഞുണങ്ങിയ ഇലകളോടും....
കാറ്റില്‍ ഒടിഞ്ഞു വീണ മരത്തോടും.......
വറ്റിവരണ്ട നദിയോടും.........
അവരെന്നെ ഉപമിക്കാന്‍ ശ്രമിച്ചു........

ജാലവിദ്യക്കാരെ പണ്ടേ എനിക്ക് വെറുപ്പാണ്..........
കണ്ണടപ്പിച്ചു... നീ അന്ധയാണെന്ന് പറയണപോലെ....
കണ്ണിനു മുന്നില്‍ വ്യര്‍ത്ഥലോകം കാണിക്കണ കാപട്യക്കാര്‍........

പിന്നെ ലോകം .........ഹാ ഹാ ഹാ...
അതിനു ഏഷണി ഒഴിഞ്ഞു നേരമെന്തിരിക്കാനാണ്....

ഞാന്‍ എന്നെ കണ്ടെത്തിയിരിക്കുന്നു......
ആയിരം സൂര്യന്മാരുടെ തേജസ്സുള്ള എന്റെ സ്വത്വത്തെ........
ആയിരം ശരങ്ങളെക്കാള്‍ മൂര്‍ച്ചയേറിയ....
നാവുകളോട് ഒരു പുഞ്ചിരികൊണ്ടു യുദ്ധം ചെയ്തു..ഞാന്‍ എന്നെ അറിഞ്ഞിരിക്കുന്നു.........

2011, നവംബർ 2, ബുധനാഴ്‌ച

യാത്ര....

ചക്രവാളത്തിനു ദൂരമേറെ.....
പക്ഷെ അത് നമ്മുടെ ലകഷ്യമാകുന്നല്ലോ....
എന്റെ വിരലുകള്‍ക്ക് ഇണയായി നിന്റെ വിരലുകളുള്ളപ്പോള്‍....
അകലമെന്നത് സ്മരണകള്‍ക്കപ്പുറം...

തണലായി പ്രകൃതിയും...
സ്പര്‍ശമായി കാറ്റും...
മൃദുലമാം മണല്പ്പരപ്പും...
ഗ്രീഷ്മമൊതുക്കാന്‍...ചെറു നദീതീരങ്ങളും...
കൂട്ടുണ്ട് നമ്മുടെ കൊച്ചു ജീവിതത്തിനു...

പിന്നെ അന്പൊഴുകുന്ന നമ്മുടെ കൊച്ചു ഹൃദയവും..
പരസ്പരം വിലങ്ങിട്ടു പൂട്ടിയ  നമ്മുടെ സ്നേഹവും....

2011, മേയ് 3, ചൊവ്വാഴ്ച

ഞാന്‍ ....!!!!

ജീവിതത്തെ ഞാന്‍ എന്റെ വിദ്യലയമാക്കട്ടെ!..
അനുഭവങ്ങളെ അധ്യാപികയും....
ഞാന്‍ എപ്പോള്‍ ചിരിക്കണം...
എപ്പോള്‍ കരയണം....
എപ്പോളൊക്കെ എന്റെ വാക്കുകളെ ഒളിപ്പിച്ചു വക്കണം....
അവ പറയും....
ഉള്‍കണ്ണഉപോലും അറിയാതെ കാല്‍ പൊള്ളിക്കുന്ന കനല്‍ വീഥിയില്‍....
ഇവരാകട്ടെ എന്റെ വഴികാട്ടികള്‍......
ഞാന്‍ എന്റെ ശില്പി ആകേണ്ടിയിരിക്കുന്നു.....
എന്നിലെ ഉരുകുന്ന മെഴുകിനെ മാറ്റി....
ലോഹം ഉരുക്കി മെരുക്കി എടുക്കേണ്ടിയിരിക്കുന്നു....
ഉള്ളിലെ ചെറു നിലവിളക്കിനെ ഒരു കൈപന്തമാക്കെണ്ടിയിരിക്കുന്നു.....
ഉള്ളില്‍ തറച്ച കുന്തമുനകളിലെ സൂക്ഷമത കണ്ണിനെ തീക്ഷ്ണമാക്കെണ്ടിയിരിക്കുന്നു....
എങ്കിലേ എനിക്കെന്നെ വാര്‍ത്തെടുക്കാന്‍ പറ്റു....
ലോകം എന്നെ കളിമന്നു തേച്ചു  മന്പാവയക്കുന്നതിനു മുന്‍പേ....!!!
ഒരു നിമിഷത്തില്‍ വീണുടയും മുന്‍പേ....

 

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

പാഥേയം.....

കാറ്റില്‍ ഉയര്‍ന്നു പറക്കുന്ന ചെരുതൂവല്‍ പോലൊരു ജീവിതം....
തട്ടാതെ തടയാതെ ....സുന്ദരമായൊരു വയുയാത്ര......
ചിറകടിച്ചു പറക്കുന്ന പറവകളോട് കുശുമ്പ് കാട്ടാതെ....
പൂവുകളില്‍ മുട്ടിയുരസ്സി...പരാഗനഹേതുവായി ....
മണ്ണിനോട് കിന്നാരം പറഞ്ഞു...
ഒടുക്കം വിങ്ങിപോട്ടിനിന്ന ഒരു മേഖത്തിന്റെ കണ്ണീരിനോപ്പം...മണ്ണില്‍ ഊര്ന്നിരങ്ങാം....
സ്വപ്നം...സ്വപ്നം മാത്രമാണ്...
ഇതല്ല ജീവിതം...വരൂ ...ശിഖരങ്ങള്‍ പോലത്തെ കൈകള്‍ വിടര്‍ത്തി നീ പറഞ്ഞു....
പ്രണയത്തിന്റെ ഊഷ്മാലബാഷ്പം മന്ദമാരുതനോട് ചേര്‍ന്ന് എന്നെ നിന്നിലലിയിച്ചു....
നിന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് ...വസന്തം മണ്ണില്‍ ചായകൂട്ടുകള്‍ നിരത്തുന്നത്
കൌതുകത്തോടെ ഞാന്‍ നോക്കിനിന്നു..........

2011, മാർച്ച് 14, തിങ്കളാഴ്‌ച

ഇരുട്ടിലെ വെളിച്ചം...

രാത്രിയും നിലാവും എന്റെ സഹൃദയര്‍...
പകലില്‍ നിറം വച്ച പേക്കോലങ്ങള്‍ മുന്നില്‍ തിറ കെട്ടിയാടുന്നു..
ജീവച്ച്ചവം ഞാന്‍..ഈ വര്നാഭയില്‍...

ഇരുളില്‍ ഞാനെന്റെ ചിത്രങ്ങള്‍ക്ക് നിറം പകരുന്നു..
കനവില്‍ നിലാവിന് വേണ്മയെകുന്നു...
രാപ്പാടിയുടെ പാട്ടിനു ഈണം നല്‍കുന്നു..
ചേതന നഷ്ടപെട്ട ആത്മാക്കള്‍ക്ക് കാവലിരിക്കുന്നു...

എനിക്ക് എന്നെ നഷ്ടപെട്ട ഭൂതകാലത്തില്‍ ...
നിന്നെ തിരയുന്നു...
കൈവിട്ട സ്മരണകള്‍ പെയ്യുന്നു...
അതിന്റെ ഓരോ തുള്ളികളും നീയാണ്..
നീ മാത്രമാണ്...
എന്റെ ഉള്ളിലെ നീ...

2011, മാർച്ച് 9, ബുധനാഴ്‌ച

അനുവാദം ...

ഒന്നു ചിരിച്ചോട്ടെ ഞാന്‍ ?
ഒരു പക്ഷെ...
ആത്മാവിന്‍ അനാഥപക്ഷികള്‍ സ്വതന്ത്രമയാലോ..
വെമ്പിനിന്ന അശ്രുധാരകള്‍ ഉള്ളിലെ ഗ്രീഷ്മത്തെ അനച്ചാലോ...
കേവലം നിശ്വാസങ്ങള്‍ക്ക് മാത്രം കാതോര്‍ത്തിരുന്ന കര്നപുടത്തിലേക്ക്
ഒരു മധുരമാം ഗന്ധര്‍വസംഗീതം പതുക്കെ വന്നെത്തിയാലോ....
എന്റെ ദിവസ്വപ്നങ്ങളിലേക്ക് മഴയായി പെയ്തിരങ്ങിയാലോ...

ഹ്രസ്വമാമീ യാത്രയില്‍ വ്യര്തമാമൊരു ചിരിയില്‍ ...
ആനന്ദത്തിന്റെ രു കണ്ണുനീര്‍ തുള്ളിയില്‍...
ആത്മാവിന്റെ നാളം തെളിയുമെങ്കില്‍ എന്തൊകൊണ്ട് ചിരിച്ചുകൂടാ ??
കന്നുനീര്തുള്ളികള്‍ കഥപരയാത്ത ഈ വീഥിയില്‍...നമ്മുക്ക് ഒന്നു ചേര്‍ന്ന് ചിരിക്കാം...
പ്രപഞ്ചം പുളകം കൊള്ളട്ടെ....

useless fellow!!!!

ഞാന്‍ ഭുമിയിലേക്ക് വന്ന വിനോദസഞ്ചാരി.ജീവിതം എന്റെ വാഹനം.ഇവിടെ ഞാന്‍ ചിരിക്കുന്നു,കരയുന്നു,പലതും ആശിക്കുന്നുഅങ്ങനെ ലൌകികതയുടെ അടിമയാകുന്നു.ഒരു നാള്‍ ഞാന്‍ ആരോടും പറയാതെ ,മാറാന്‍ വസ്ത്രം പോലും എടുക്കാതെ ,സ്വയം ഓര്‍ക്കാതെ എങ്ങുനിന്നോ വന്ന ഒരു അശ്ശരീരിയെ പിന്തുടര്‍ന്ന് ഇഹലോകത്തെ വെടിഞ്ഞു പോകുന്നു.

ഇവടെ ആരും എന്നെ തിരയ്യുന്നില്ല. പകരം ഞാന്‍ ഉപേക്ഷിച്ച എന്‍റെ ശരീരത്തെ പിടിച്ചു വിലപിക്കുന്നു .മരണം മഹത്വപ്പെടുത്തിയ എന്‍റെ ഭൂതകാലത്തെ പറ്റി പ്രകീര്‍ത്തനം ചെയ്യുന്നു .ഞാന്‍ ഇതു വരെ അറിയാത്ത എന്നെ അവരിലൂടെ അറിയ്യുന്നു .ഹാ ഇതായിരുന്നോ ഞാന്‍ .

ബാലിക്കാകകള്‍ കൂടാനഞ്ഞപ്പോള്‍ അവരെന്‍റെ മുറിയില്‍ കടന്നു ,ബാഗുകള്‍ ,അലമാരകള്‍ ,തുടങ്ങിയവ പരിശോധിക്കുന്നു .അവിടെയെല്ലാം ശൂന്യത കാണുമ്പോള്‍,ഞാനറിഞ്ഞ എന്നെ അവര്‍ കണ്ടു . അവര്‍ പുലമ്പി ....useless fellow